അതു ഷീന ബോറയോ?
സി.സി.ടിവി ദൃശ്യങ്ങള്‍
ആവശ്യപ്പെട്ട് കോടതി

മുംബൈ: കൊല്ലപ്പെട്ട മകള്‍ ഷീന ബോറയോടു രൂപസാദൃശ്യമുള്ള വ്യക്തിയെ രണ്ട് അഭിഭാഷകര്‍ അസമിലെ ഗുവാഹത്തി വിമാനത്താവളത്തില്‍ കണ്ടെന്ന് ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി. ഇന്ദ്രാണിയുടെ അപേക്ഷയെത്തുടര്‍ന്ന് ജനുവരി അഞ്ചിലെ സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക കോടതി ഗുവാഹത്തി വിമാനത്താവള അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. കണ്ടതു ഷീന ബോറയെ തന്നെയാണോ എന്നു സ്ഥിരീകരിക്കണമെന്നാവശ്യപ്പെട്ടു ഇന്ദ്രാണി മുഖര്‍ജി ഹര്‍ജി നല്‍കിയിരുന്നു. 2012 ഏപ്രിലില്‍ ഇന്ദ്രാണി മുഖര്‍ജി, അന്നത്തെ ഡ്രൈവര്‍ ശ്യാംവിര്‍ റായ്, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍ ചേര്‍ന്ന് ഷീന ബോറയെ കാറിനുള്ളില്‍വച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മൃതദേഹം റായ്ഗഡിലെ വനത്തിനുള്ളില്‍വച്ച് കത്തിച്ചെന്നും ആരോപണമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →