സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനി അവധി നൽകുമോ എന്ന കാര്യത്തിൽ 10/01/23 ചൊവ്വാഴ്ച തീരുമാനിക്കും. സർക്കാർ 10/01/23 ചൊവ്വാഴ്ച സർവീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയാണ് യോഗം വിളിച്ചിരിക്കുന്നത്. 10/01/23 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓൺലൈനായാണ് യോഗം.
നാലാം ശനി അവധിയാക്കാൻ തന്നെയാണ് സർക്കാർ ആലോചന. ഇതിനായി രാവിലത്തേയും വൈകീട്ടത്തേയും സമയക്രമത്തിൽ മാറ്റം വരും. സർവീസ് സംഘടനകളുടെ അഭിപ്രായം പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക.
10/01/23 ചൊവ്വാഴ്ചത്തെ യോഗത്തിൽ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും. ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ചർച്ച. ഒരു ജീവനക്കാരൻ മരണപ്പെട്ടാൽ ഒരു വർഷത്തിനകം ഉണ്ടാകുന്ന ഒഴിവുകളിൽ ആശ്രിത നിയമനം നടത്താം. അല്ലാത്തപക്ഷം പത്ത് ലക്ഷം രൂപയുടെ ധനസഹായം നൽകാനും തീരുമാനമായേക്കും.

