പ്രത്യേക പരിശോധന 641 സ്ഥാപനങ്ങളിൽ അടപ്പിച്ചത് 36 എണ്ണം

സംസ്ഥാന വ്യാപകമായി ഞായർ, തിങ്കൾ ദിവസങ്ങളിലായി 641 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഞായറാഴ്ച 180 സ്ഥാപനങ്ങളിലും തിങ്കളാഴ്ച 461 സ്ഥാപനങ്ങളിലുമാണ് പരിശോധനകൾ നടന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനകളിൽ വൃത്തിഹീനമായി പ്രവർത്തിച്ച 9 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 27 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 36 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 188 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →