പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ഗെയിംസ് ഫെസ്റ്റിനു വർണ്ണാഭമായ തുടക്കം. ചെറുവാരക്കോണം എൽ എം.എസ്. ഗ്രൗണ്ടിൽ,പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 2023 വാർഷിക പദ്ധതിയുടെ ഭാഗമായാണ് ഗെയിം ഫെസ്റ്റ് നടക്കുന്നത്. ഫുട്ബോൾ, വോളിബോൾ, കബഡി, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിലായി ആറ് പഞ്ചായത്തുകളിൽ നിന്നും യോഗ്യത നേടിയ ടീമുകളാണ് മത്സരിക്കുന്നത്.
പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള നാല് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഫെസ്റ്റ് ഇന്ന് (ജനുവരി 8) അവസാനിക്കും. ഗ്രാമീണ യുവതയുടെ കായിക അഭിരുചികൾക്ക് ഉണർവ് പകരുകയാണ് പരിപാടിയുടെ ലക്ഷ്യം. ഗെയിംസ് ഫെസ്റ്റിന്റെ സമാപന ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിക്കും.

