സുപ്രീം കോടതി കാണണമെന്ന് ആഗ്രഹിച്ച പെൺമക്കളുമായി കോടതിയിലെത്തി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. തന്റെ രണ്ട് പുത്രികളുമായാണ് ചന്ദ്രചൂഡ് കോടതിയിലെത്തിയത്. പബ്ലിക് ഗാലറിയിൽ നിന്നും മക്കളെ കോടതി മുറിയിലേക്കും ചന്ദ്രചൂഡ് കൊണ്ടുവന്നു.
ഭിന്നശേഷിക്കാരായ മഹി (16) പ്രിയങ്ക (20) എന്നിവർക്ക് ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ മുറി കാണിച്ച് കൊടുക്കുകയും കോടതി നടപടികൾ വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.
സുപ്രീം കോടതി കാണണമെന്ന് മക്കൾ ആവശ്യപ്പെട്ടതോടെയാണ് അവരെ ചന്ദ്രചൂഡ് കൊണ്ടുവന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ 50–ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് 2022 നവംബർ 9ന് ആണ് ചുമതലയേറ്റത്. 2024 നവംബർ 10 വരെ കാലാവധിയുണ്ട്. ഏറ്റവും കൂടുതൽ കാലം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ്

