അയലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് ജനുവരി ഏഴ് വരെ അപേക്ഷിക്കാം. കോഴ്‌സുകളും യോഗ്യതയും ചുവടെ: പി.ജി.ഡി.സി.എ-ഡിഗ്രി., ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍-എസ്.എസ്.എല്‍.സി., ഡി.സി.എ-പ്ലസ് ടു., സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്-എസ്.എസ്.എല്‍.സി., ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്-പ്ലസ് ടു. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്- ഡിഗ്രി/ത്രിവത്സര ഡിപ്ലോമ. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എംബെഡഡ് സിസ്റ്റം ഡിസൈന്‍-എം.ടെക്/ബി.ടെക്/എം.എസ്.സി. അപേക്ഷ ഫോറം www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം, രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ (ജനറല്‍), 100 രൂപ (എസ്.സി/എസ്.ടി) സഹിതം ജനുവരി ഏഴിന് വൈകീട്ട് നാലിനകം ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005029, 9495069307, 9447711279, 04923241766.