പോക്‌സോ കേസ്‌ പ്രതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സിഐയുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം : പോക്‌സോ കേസിലെ പ്രതിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ വര്‍ക്കല അയിരൂര്‍ മുന്‍ എസ്‌.എച്ച്‌.ഒ ആര്‍ ജയസനലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തളളി. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി കെ വിഷ്‌ണുവാണ്‌ ഹര്‍ജി തളളിയത്‌. ഇതോടെ ജാമ്യഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ പ്രതിയെ അറസ്റ്റ്‌ ചെയ്യരുതെന്ന കോടതി നിര്‍ദ്ദേശവും റദ്ദായി.

പ്രതിയെ അറസ്റ്റ്‌ ചെയ്‌തശേഷം സ്റ്റേഷനില്‍ കൊണ്ടുപോകാതെ സിഐ താന്‍ താമസിക്കുന്ന വീട്ടിലേക്ക്‌ കൊണ്ടുപോയി പീഡിപ്പിക്കുകയും പ്രതിയുടെ ബന്ധുക്ക്‌ളില്‍ നിന്ന്‌ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ്‌ കേസ്‌ 2022 ഒക്ടോബറിലായിരുന്നു സംഭവം ആവശ്യപ്പെട്ട ഒന്നരലക്ഷം രൂപ നല്‍കാത്തതിന്‌ പ്രതിക്കെതിരെ മറ്റൊരു കളളക്കേസുകൂടി ചുമത്തി. സിഐ ജയസനില്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →