സപ്ലൈകോ: ക്രിസ്മസ്- പുതുവത്സര വില്‍പ്പന 93 കോടി രൂപ

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനു പിന്നാലെ ക്രിസ്മസ്-പുതുവത്സര വില്‍പ്പനയില്‍ ബമ്പറടിച്ച് സെപ്ലെകോ. നൂറു കോടിയോളം രൂപയുടെ റെക്കോഡ് വില്‍പ്പനയാണു സപ്ലൈകോ നേടിയത്.
ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടു വരെ സപ്ലൈകോയുടെ മുഴുവന്‍ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വില്‍പ്പന 92.83 കോടി രൂപയാണ്. സപ്ലൈകോയുടെ അഞ്ചു ജില്ലാ ഫെയറുകളില്‍ മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്‍പനയാണു നടന്നത്. 18,50,229 റേഷന്‍ കാര്‍ഡ് ഉടമകളാണ് ഈ കാലയളവില്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങിയത്. ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ജില്ലാ ഫെയറുകള്‍ ഉണ്ടായിരുന്നത്.
സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ക്രിസ്മസ്-പുതുവത്സര ഫെയറുകളായി പ്രവര്‍ത്തിച്ചിരുന്നു.

ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് 2022 ഡിസംബര്‍ 31നാണ്, 10.84 കോടി രൂപ.
ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടുവരെ സപ്ലൈകോ വില്‍പനശാലകളിലൂടെയും ഫെയറുകളിലൂടെയും ചെലവായ സബ്‌സിഡി സാധനങ്ങളുടെ അളവ് താഴെ പറയും പ്രകാരമാണ് : ചെറുപയര്‍ -3,74,552 കിലോ, കടല-3,35,475 കിലോ, അരി (മട്ട, കുറുവ, ജയ)– 46,53,906 കിലോ, പച്ചരി-1,49,216 കിലോ, മല്ലി- 2,12,255 കിലോ, മുളക് -2,50,568 കിലോ, പഞ്ചസാര -12,39,355 കിലോ, തുവരപ്പരിപ്പ് -3,33,416 കിലോ, ഉഴുന്ന്- 6,05,511 കിലോ, വന്‍പയര്‍- 2,08,714 കിലോഗ്രാം, ശബരി വെളിച്ചെണ്ണ – 4,21,553 ലിറ്റര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →