എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിൽ വ്യാഴാഴ്ച നടക്കാനിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ അടുത്ത ബുധനാഴ്ചത്തേക്ക് (11) മാറ്റിവച്ചതായി എറണാകുളം ആർ.ടി.ഒ. ജി അനന്തകൃഷ്ണൻ അറിയിച്ചു. അന്നേദിവസം തൃപ്പൂണിത്തുറ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ പുതുതായി നിർമ്മിച്ച കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷൻ, ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് എന്നിവയുടെ ഉദ്ഘാടനം നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഡ്രൈവിംഗ് ടെസ്റ്റ് മാറ്റിവച്ചു
