വയനാട്ടിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

മാനന്തവാടി: വീടിന്റെ മേൽക്കൂര നിർമാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തൃശ്ശിലേരി വരിനിലം നെടിയാനിക്കൽ അജിൻ ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്. 2023 ജനുവരി 2ന് വൈകിട്ട് നാലരയോടെ മാനന്തവാടി പടച്ചിക്കുന്നിലായിരുന്നു അപകടം. മേൽക്കൂരയുടെ ഇരുമ്പുകമ്പി വെൽഡ് ചെയ്യുന്നതിനിടെ വെൽഡിങ് ഹോൾഡറിൽ നിന്ന് ഷോക്കേറ്റതാണെന്ന് കരുതുന്നു.

കൂടെ ജോലിയിലുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ആംബുലൻസ് എത്തി അജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാനന്തവാടി എസ്.ഐ കെ.കെ. സോബിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വരിനിലത്തെ നെടിയാനിക്കൽ ജെയിംസി(ചാക്കോ)ന്റെയും വിനീതയുടെയും മകനാണ് അജിൻ. സഹോദരി: അർച്ചന

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →