മുംബൈ: സ്ഥാപകരായ പ്രണോയ് റോയിയും രാധികാ റോയിയും ഓഹരികള്‍ കൈമാറിയതോടെ മുന്‍നിര മാധ്യമസ്ഥാപനമായ എന്‍.ഡി.ടിവിയുടെ പൂര്‍ണ നിയന്ത്രണം ശതകോടീശ്വരനും വ്യവസായ പ്രമുഖനുമായ ഗൗതം അദാനിയുടെ കൈകളിലേക്ക്. തങ്ങളുടെ കൈവശമുണ്ടായിരുന്ന കമ്പനിയുടെ ഓഹരികളില്‍ 27.26 ശതമാനം റോയിയും രാധികയും അദാനിക്കു വിറ്റതായാണു റിപ്പോര്‍ട്ട്. ഇതോടെ ഇരുവരുടെയും കമ്പനിയിലെ ഓഹരി പങ്കാളിത്തം അഞ്ചുശതമാനത്തിലേക്കു ചുരുങ്ങി. ഗൗതം അദാനിയുടെ പക്കലാകട്ടെ 64.7 ശതമാനം ഓഹരികളും. ഓഹരിയൊന്നിന് 342.65 രൂപ പ്രകാരമാണ് ഇടപാടെന്നാണു വിവരം. സ്ഥാപനത്തില്‍ തങ്ങള്‍ക്കുള്ള 32.26% ഓഹരികള്‍ അദാനിക്കു വില്‍ക്കാന്‍ തയാറാണെന്ന് കഴിഞ്ഞ 23 ന് പ്രണോയിയും രാധികയും വ്യക്തമാക്കിയിരുന്നു. ഇ
ഇനി അദാനിയുടെ സ്വന്തം എന്‍.ഡി.ടിവി
