പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെന്‍ അന്തരിച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുന്‍പാണ് ഇവിടെ പ്രവേശിപ്പിച്ചത്. 30/12/2022 പുലര്‍ച്ചെയാണ് അന്ത്യം.’മഹത്തായ ഒരു നൂറ്റാണ്ട്, സര്‍വേശ്വരന്റെ പാദങ്ങളില്‍ കുടികൊള്ളുന്നു. ഒരു സന്യാസിനിയുടെ പ്രയാണവും നിസ്വാര്‍ഥ കര്‍മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയര്‍പ്പിച്ച ജീവിതവുമുള്ള ത്രിമൂര്‍ത്തിയായി അമ്മയെ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. അമ്മയുടെ നൂറാം ജന്മദിനത്തില്‍ ഞാന്‍ ചെന്നുകണ്ടപ്പോള്‍ ഒരു കാര്യം പറഞ്ഞത് എപ്പോഴും ഓര്‍ക്കാറുണ്ട്. ബുദ്ധിയോടെ പ്രവര്‍ത്തിക്കുക, ശുദ്ധിയോടെ ജീവിക്കുക എന്നത്.’ – മാതാവിന്റെ ചിത്രമടക്കം ഉള്‍പ്പെടുത്തിയുള്ള കുറിപ്പ് മോദി ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →