റിപ്പബ്ലിക് ദിന പരേഡ് : ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് കേരളം

റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് കേരളവും . ഒരു മാസത്തിനിടെ ആറ് റൗണ്ട് സ്ക്രീനിംഗാണ് നടന്നത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ച ആശയം. കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസാണ് കേരളത്തിന്റെ കോൺസപ്ട് അവതരിപ്പിച്ചത്. ദുബായ് ബേസ്ഡ് ഡിസൈനർ റോയ് ജോസഫാണ് ഡിസൈനർ

ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ആസാം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളും ദാദാ നഗർ ഹാവേലി- ദാമൻ& ഡ്യൂ, ജമ്മു& കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ വകുപ്പുകളുമാണ് കേരളത്തിനു പുറമെ ഫ്ലോട്ട് അവതരിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →