ദലൈലാമയെ പിന്തുടർന്ന ചൈനീസ് വനിത ബീഹാറിൽ പിടിയിലായി

ന്യൂഡൽഹി: ഇന്ത്യയിൽ ചാരവൃത്തിയിൽ ഏർപ്പെട്ടെന്നുകരുതുന്ന ചൈനീസ് വനിത ബിഹാറിലെ ഗയയിൽ പിടിയിലായി. ദലൈലാമയെ പിന്തുടർന്നുവരുകയായിരുന്നു ഇവർ. ദലൈലാമ ബിഹാറിൽ സന്ദർശനം നടത്താനിരിക്കെയാണ് പിടിയിലായത്. ഇവരെ ചൈനയിലേക്ക് നാടുകടത്തിയേക്കും.

ചാരവൃത്തിയിൽ ഏർപ്പെട്ടെന്നു കരുതുന്ന ഇവരുടെ രേഖാചിത്രം നേരത്ത പുറത്തുവിട്ടിരുന്നു. സോങ് ഷിയോലാൻ എന്നാണ് ഇവരുടെ പേര്. ബോധ് ഗയയിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവർ കഴിഞ്ഞ ഒരു വർഷമായി തങ്ങിയിരുന്നതായാണ് കരുതപ്പെടുന്നത്. എന്നാൽ, ഇവരെക്കുറിച്ച് വിദേശകാര്യവിഭാഗത്തിന്റെ കയ്യിൽ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല.

വർഷത്തിലൊരിക്കൽ ദലൈലാമ ബോധ് ഗയയിൽ എത്താറുണ്ടായിരുന്നു. എന്നാൽ, കോവിഡ് പശ്ചാലത്തിൽ രണ്ടുവർഷമായി ഇത് നിർത്തിവെച്ചിരിക്കുകയായിരുന്നു. ദലൈലാമയുടെ സന്ദർശനത്തിന്റെ ഭാഗമായി മഹാബോധി ക്ഷേത്രസമുച്ചയ പരിസരത്ത് സുരക്ഷ ശക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →