ചന്ദനക്കുറി തൊടുന്നവർ വിശ്വാസികളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അവരെ ഉൾക്കൊള്ളിക്കുന്ന നിലപാടാണ് പാർട്ടിക്കുള്ളത്. വിശ്വാസികൾ വർഗീയവാദികളല്ല, വർഗീയവാദികൾക്ക് വിശ്വാസവുമില്ല..
പല കോൺഗ്രസ് നേതാക്കളുടെയും നിലപാട് മൃദുഹിന്ദുത്വമാണെന്നും എം.വി.ഗോവിന്ദൻ. മൃദുഹിന്ദുത്വംകൊണ്ട് ബി.ജെ.പിയെ നേരിടാനാകില്ലെന്നും . ഗോവിന്ദൻ കൊച്ചിയിൽ പറഞ്ഞു. കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമാണ്. കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. ഈ സമീപനം വെച്ചുകൊണ്ട് അവർക്ക് ബി.ജെ.പിയെ നേരിടാനാകില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
.അതേസമയം കോൺഗ്രസ് അധികാരത്തിൽ മടങ്ങി വരണമെങ്കിൽ ഹിന്ദുക്കളുടെ പിന്തുണവേണമെന്ന എകെ ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. കാവി മുണ്ട് ഉടുത്തവരും കുറി തൊട്ടവരുമെല്ലാം ബിജെപിക്കാരല്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം.

