കൊച്ചി: കുർബാന സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ എറണാകുളം അങ്കമാലി അതിരൂപത അന്വേഷണ കമ്മീഷനെ നിയമിച്ചു. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്താണ് മൂന്നംഗ കമ്മീഷനെ നിയമിച്ചത്. 2022 ഡിസംബർ 23-നും 24-നും പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
അന്വേഷണ കമ്മീഷനോട് 2023 ജനുവരി ഏഴിനകം പ്രാഥമിക റിപ്പോർട്ട നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷത്തിന് കാരണമായത് ആരൊക്കെ എന്നതിലും ഇവർക്കെതിരെ കാനോനിക നിയമപ്രകാരം എന്ത് നടപടിയെടുക്കണം എന്ന കാര്യത്തിലും അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകണം. അന്തിമ റിപ്പോർട്ട് നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചു