ആലപ്പുഴ: വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. 2021-22 വര്‍ഷം പാസായ പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്കു വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. ഡിപ്ലോമ പോളിടെക്നിക്ക്, ബിരുദ കോഴ്സുകള്‍ പ്രഫഷണല്‍ ബിരുദ കോഴ്സുകള്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ എന്നിവ ഉന്നത മാര്‍ക്കോടെ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇ-ഗ്രാന്‍സ് പോര്‍ട്ടലില്‍ ഇ-ഗ്രാന്റസ് പ്രൊഫൈല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന സമയപരിധി 2022 ഡിസംബര്‍ 26 മുതല്‍ 2023 ജനുവരി 20 വരെ. വിശദവിവരങ്ങള്‍ക്ക് ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 0477- 2252548