ആലപ്പുഴ: കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തുടങ്ങുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയഡിസൈനിംഗ് ആന്റ് അനിമേഷന്‍ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിംമേക്കിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ആന്റി വിഷ്വല്‍ ഇഫക്ട്സ് എന്നിവയാണ് കോഴ്സുകള്‍. എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0471-2325154, 8590605260
അനിമേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
