ഡ്രൈവർ ഇല്ലാതെ റിമോട്ടിലോ മൊബൈൽ ഫോൺ മുഖാന്തിരമോ ഓടിക്കാവുന്ന വിധം ജീപ്പിനെ രൂപാന്തരപ്പെടുത്തിയ അരുണിന് ആദരം

ചാരുംമൂട്: ജീപ്പിനെ റിമോട്ടിൽ ഓടിക്കാവുന്ന വിധം രൂപാന്തരപ്പെടുത്തിയ ഐ.ടി.ഐ വിദ്യാർത്ഥി താമരക്കുളം ചത്തിയറ ആതിരയിൽ അരുണിന് (21) ആദരം. അടൂർ എസ്.എൻ.ഐ.ടി.ഐയിലെ രണ്ടാം വർഷ ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ് അരുൺ.

800 സി.സി എൻജിൻ ശേഷിയുളള്ള 1962 മോഡൽ ജീപ്പ് ആണ് ഈ വിധം മാറ്റിയെടുത്തത്. ഡ്രൈവർ ഇല്ലാതെ റിമോട്ടിലോ മൊബൈൽ ഫോൺ മുഖാന്തിരമോ ഓടിക്കാം. 800 സിസി എൻജിൻ കപ്പാസിറ്റിയുള്ള ജീപ്പിലാണ് പരിവർത്തനം നടത്തിയത്.

കളിപ്പാട്ട യന്ത്രങ്ങൾ റിമോട്ടിൽ ഓടുന്നത് കണ്ടപ്പോഴാണ് ഇങ്ങനൊരു ആശയം തോന്നിയതെന്ന് അരുൺ പറയുന്നു. പുതിയ കണ്ടുപിടിത്തങ്ങളിലേക്കു കടക്കാൻ റിമോട്ട് ജീപ്പ് ആത്മവിശ്വാസം പകരുന്നുവെന്നും അരുൺ പറഞ്ഞു. താമരക്കുളം ചത്തിയറയിൽ നടന്ന അനുമോദന സമ്മേളനത്തിലാണ് അരുണിനെ ആദരിച്ചത്

Share
അഭിപ്രായം എഴുതാം