ബഫർസോണ്‍: സർവേ നമ്പർ അടങ്ങിയ ഭൂപടം ഉടൻ പ്രസിദ്ധീകരിക്കും: പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം

തിരുവനന്തപുരം: സീറോ ബഫർ സോൺ റിപ്പോർട്ടിന്റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം 28/12/22 ബുധനാഴ്ച പ്രസിദ്ധീകരിക്കും. സർക്കാർ വെബ് സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം. പക്ഷെ പ്രസിദ്ധീകരിക്കുന്ന സർവേ നമ്പർ ഭൂപടത്തിലും അപാകതകൾ ഉണ്ടെന്നാണ് 27/12/22 ചൊവ്വാഴ്ച ചേർന്ന വിദഗ്ധ സമിതി യോഗം വിലയിരുത്തിയത്.

സീറോ ബഫർ റിപ്പോർട്ടിലും ഉപഗ്രഹ സർവേ റിപ്പോർട്ടിലും പരാതി നല്‍കാനുള്ള സമയ പരിധി 2023 ജനുവരി 7 ന് തീരും. 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കാൻ ഇരിക്കേ പരാതിയിലെ പരിശോധനക്ക് അധികം ദിവസം ഇല്ല. വ്യക്തിഗത സർവേ നമ്പർ വിവരങ്ങൾ ഭൂപടത്തിൽ ഉണ്ടാകും. ഈ ഭൂപടം കൂടി വരുമ്പോൾ ആശയ കുഴപ്പം കൂടുമോ എന്ന ആശങ്ക വനംവകുപ്പിനുണ്ട്. ഒരു സർവേ നമ്പറിലെ ചില പ്രദേശങ്ങൾ ബഫർ സോണിന് അകത്തും ചിലത് പുറത്തുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →