ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് നിര്‍മ്മിച്ച മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളില്‍ 800 രൂപയ്ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 325 രൂപയ്ക്കും വാക്‌സിന്‍ നല്‍കുന്നതാണ്. ജി.എസ്.ടി. ഒഴികെയുള്ള വാക്‌സിന്റെ നിരക്കാണിത്.മൂക്കിലൂടെ നല്‍കുന്ന വാക്‌സിനായ ‘ഇന്‍കൊവാക്’ കഴിഞ്ഞ ദിവസം കൊവിന്‍ ആപ്പില്‍ എത്തിയിരുന്നു. നിരക്ക് പിന്നീട് അറിയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. 325 രൂപയ്ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെ നല്‍കപ്പെടുന്ന വാക്‌സിന്‍ ജനുവരി നാലാം വാരം മുതല്‍ വിതരണം ചെയ്യുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്.ലോകത്താദ്യമായി കോവിഡിനെതിരേ മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ വികസിപ്പിച്ചെടുത്തതും അടിയന്തിര ഉപഭോഗത്തിന് അനുമതി സ്വന്തമാക്കിയതും ഭാരത് ബയോടെക്ക് ആയിരുന്നു. െവെറസിനെ പ്രതിരോധിക്കാന്‍ രണ്ട് ഡോസുകളാണ് ഇത് സ്വീകരിക്കേണ്ടത്. കൂടാതെ ഇന്‍കൊവാക്കിന് ബൂസ്റ്റര്‍ ഡോസും ലഭ്യമാണ്.