രേഖകളില്ലാതെ പിടികൂടിയ സ്വർണം വിട്ടുനൽകുന്നതിന് കൈക്കൂലി : എക്‌സൈസ് ഇൻസ്പക്ടർ അടക്കം അഞ്ചുപേർക്ക് സസ്പെൻഷൻ

സുൽത്താൻ ബത്തേരി: രേഖകളില്ലാതെ പിടികൂടിയ സ്വർണം വിട്ടുനൽകുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ എക്‌സൈസ് ഇൻസ്പക്ടർ അടക്കം അഞ്ചുപേരെ സംസ്ഥാന എക്‌സൈസ് കമ്മിഷണർ പി.എ.അനന്തകൃഷ്ണൻ സസ്‌പെൻഡ് ചെയ്തു. 2022 ഡിസംബർ ഇരുപതിന് കർണാടകയിൽ നിന്നും ബസിൽ രേഖകളില്ലാതെ ഒരു കിലോ സ്വർണം പിടികൂടിയ സംഭവത്തിൽ കൈക്കൂലി വാങ്ങിയെന്ന പരാതിയിൻമേലാണ് സസ്‌പെൻഷൻ നടപടി.

മുത്തങ്ങ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എ.ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ ജോണി, ചന്തു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശശികുമാർ, പ്രമോദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.പിടികൂടിയ സ്വർണത്തിൽ നിന്ന് 250 ഗ്രാം കൈവശം വെയ്ക്കുകയും രേഖകളുമായി എത്തിയപ്പോൾ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി തിരികെ നൽകിയെന്നുമാണ് ആരോപണം. സംഭവം പുറത്തായതോടെ എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടർന്നായിരുന്നു സസ്‌പെൻഷൻ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →