ക്രിസ്മസ് ദിനത്തില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം, ചിറ്റാറ്റുമുക്ക്, ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താന്‍മുക്ക് വെട്ടാട്ടുവിള വീട്ടില്‍ സാജിദ് (19) എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ച് എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

27/12/22 ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്താനായത്. തുടര്‍ന്ന് പൊലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ക്ക് ശേഷം ചിറയിന്‍കീഴ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരമാണ് വിദ്യാര്‍ത്ഥികള്‍ അപ്രീതക്ഷിതമായി തിരയില്‍പ്പെട്ടുപോയത്. ആഘോഷങ്ങള്‍ക്കായി കടല്‍ത്തീരത്ത് എത്തിയതായിരുന്നു ഇവര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →