ആലപ്പുഴ: അരൂർ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെയും താലൂക്ക് ഓഫീസിലെയുമടക്കം ഇ- ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ 11.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ദലീമ ജോജോ എം.എല്‍.എ. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് കൈമാറി. ഇ- ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ. ഫണ്ടും ഉപയോഗിക്കാന്‍ ധനവകുപ്പ് അംഗീകാരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്.
എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 11.5 ലക്ഷം രൂപ ചെലവഴിച്ച് 19 ലാപ്‌ടോപ്പുകളും 18 മൾട്ടി ഫങ്ഷൻ പ്രിന്ററുകളുമാണ് വാങ്ങി നല്‍കിയത്. ഇ- ഓഫീസ് കാര്യക്ഷമമാകുന്നതോടെ ഫയലുകളുടെ നീക്കം അടക്കമുള്ള പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കും.
കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ചേർത്തല തഹസീൽദാർ കെ. ആർ. മനോജ് കുമാർ, ഫിനാൻസ് ഓഫീസർ എസ്. ഷിജു, ഐ. ടി. സെൽ കോർഡിനേറ്റർ എസ്. ഷിബു, എച്ച്.എസ്.സി.മാർ തുടങ്ങിയവർ പങ്കെടുത്തു.

