ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാക്യാമ്പുകൾ തുടങ്ങി

ആലപ്പുഴു: ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾ ജില്ലയിൽ 4 കേന്ദ്രങ്ങളിൽ ആരംഭിച്ചു. ഡിസംബർ 26 മുതൽ 31 വരെ  മൂന്ന് ഘട്ടങ്ങളായിട്ടാണ് ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 147 സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളിൽ  സ്കൂൾതല ക്യാമ്പിൽ മികവ് തെളിയിച്ച 1104 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നത്. ഓരേ യൂനിറ്റിൽ നിന്ന് പ്രോഗ്രാമിങ്, ആനിമേഷൻ വിഭാഗങ്ങളിൽ നാലുവീതം കുട്ടികളെയാണ് ഉപജില്ലാ ക്യാപിന് തെരഞ്ഞെടുത്തിരിക്കുന്നത്.

ലഹരി വിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകൾ തയാറാക്കുന്ന പ്രവർത്തനങ്ങളാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രത്യേകത. ലഹരിയുടെ പിടിയില് പെടാതെ കുട്ടിയെ സുരക്ഷിതയായി വീട്ടിൽ എത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം പ്രോഗ്രാമിങ് സോഫ്റ്റ്വെയറായ സ്ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിങ്  കുട്ടികൾ തയാറാക്കും. ലഘു കഥകളെ അടിസ്ഥാനമാക്കിയുള്ള ആനിമേഷനുകൾ ഓപ്പൺടൂൺസ് എന്ന സോഫ്റ്റ്വെയറിൽ ആനിമേഷൻ വിഭാഗത്തിലെ കുട്ടികളും തയാറാക്കും. പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ക്യാമ്പിലെ പരിശീലനവും പ്രവർത്തനങ്ങളും നടത്തുന്നത്. ക്യാമ്പിന്റെ രണ്ടാം ദിവസം കൈറ്റ് സിഇഒ കെ അൻവർസാദത്ത് ക്യാമ്പംഗങ്ങളുമായി ലിറ്റിൽ കൈറ്റസ് പ്രവര്ത്തനങ്ങളെ സംബന്ധിച്ച് ഓൺ ലൈനായി ആശയ വിനിമയം നടത്തും.

ആൻഡ്രോയ്ഡ് ആപ്പുകൾ തയാറാക്കാൻ സഹായിക്കുന്ന ഓപ്പൺസോഴ്സ് സോഫ്റ്റ്വെയറായ ആപ്പ് ഇൻവെന്റർ ഉപയോഗിച്ചുള്ള മൊബൈൽ ഗെയിം, നല്ല ആരോഗ്യ ശീലങ്ങൾ മാറിമാറി നല്കുന്ന ആപ്പ് എന്നിവയുടെ നിർമാണം, ത്രീഡി അനിമേഷൻ സോഫ്റ്റ്വെയറായ ബ്ലെൻഡർ, റ്റുഡി അനിമേഷൻ സോഫ്റ്റ്വെയറായ ഓപ്പൺടൂൺസ് എന്നിവ ഉപയോഗിച്ചുള്ള അനിമേഷൻ നിർമാണം, സൈബർ സുരക്ഷ സംബന്ധിച്ച ചർച്ചകൾ, അവതരണങ്ങൾ എന്നിവയാണ് ദ്വിദിന ക്യാമ്പിലെ മറ്റ് പ്രധാനപ്പെട്ട പരിശീലന മേഖലകൾ.  ജില്ലയിൽ ചേർത്തല, ആലപ്പുഴ, കുട്ടനാട്, മാവേലിക്കര എന്നീ കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ ക്രമീകരിച്ചിരിക്കുന്നത്.

ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക്
റോബോട്ടിക്സിലും ബ്ലെന്റര് സോഫ്റ്റ്
വെയറിലും
പരിശീലനം നൽകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →