സന്തോഷ് ട്രോഫിയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ 26 മുതല്‍ കോഴിക്കോട്ട്

കൊച്ചി: സന്തോഷ് ട്രോഫിയില്‍ മേഖലാ റൗണ്ട് മത്സരങ്ങള്‍ക്ക് പകരം ഇത്തവണ ആറ് ഗ്രൂപ്പുകളിലായാണ് ആദ്യഘട്ട മത്സരങ്ങള്‍. ഡല്‍ഹി, കോഴിക്കോട്, ഭുവനേശ്വര്‍ വേദികളിലാണ് ഗ്രൂപ്പ് ഘട്ട യോഗ്യത മത്സരങ്ങള്‍. ആറ് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ 25/12/2022 ഡല്‍ഹിയില്‍ തുടങ്ങും.

മിസോറാം, രാജസ്ഥാന്‍, ബിഹാര്‍, ആന്ധ്രാപ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് കേരളം. ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡയത്തിലാണ് കേരളത്തിന്റെ മത്സരങ്ങള്‍. ആദ്യ യോഗ്യതാ മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. 29ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബിഹാറാണ് കേരളത്തിന്റെ എതിരാളികള്‍. പുതുവസ്തര ദിനത്തിലും കേരള ടീമിന് മത്സരമുണ്ട്. ആന്ധ്രപ്രദേശാണ് എതിരാളി. ജനുവരി അഞ്ചിന് ജമ്മു കാശ്മീരിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ജനുവരി എട്ടിനാണ്. മിസോറമാണ് എതിരാളികള്‍. ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറുകയാണ് ടീമിന്റെ ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →