കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയില്‍ നടപ്പിലാക്കുന്ന കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി നിര്‍വഹിച്ചു. 30 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ ക്യാമ്പില്‍ ബോധവത്ക്കരണ ക്ലാസ്, പാപ്‌സ്മിയര്‍ ടെസ്റ്റ്, ബ്ലെഡ്‌സ്മിയര്‍ ടെസ്റ്റ്, മാമോഗ്രാം എന്നിവ നടത്തി. ജില്ലാ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ശശിധരന്‍ പിള്ള ക്ലാസിന് നേതൃത്വം നല്‍കി.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹിദായത്ത് അന്‍സാരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജി ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനില്‍ കുമാര്‍, റിജു കോശി, അന്നമ്മ, കെ.അമ്പിളി, പി.സുജാത, ഫാ.വര്‍ഗീസ് ചാമക്കാലയില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യാ ആര്‍. ജയന്‍, പിആര്‍ഒ പ്രിന്‍സ് ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →