പാതയോരത്തെ കൊടിതോരണങ്ങൾ : തൃശ്ശൂർ നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന

കൊച്ചി: പാതയോരത്തെ തോരണത്തിൽ കഴുത്തിൽ കുരുങ്ങി വഴിയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ തൃശ്ശൂർ നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന. അപകടത്തിൽ സെക്രട്ടറി വിശദീകരണം നൽകണം. എന്തുകൊണ്ട് കേസിൽ എഫ്‌ഐആർ ഇട്ടില്ലെന്നും കോടതി ആരാഞ്ഞു.

റോഡിലെ കൊടി തോരണത്തിൽ കുരുങ്ങി യാത്രക്കാരിയുടെ കഴുത്തിന് പരിക്കേറ്റ സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു. 2023 ജനുവരി 12ന് സെക്രട്ടറിയോട് ഹാജരാകാനും ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസമാണ് സ്‌കൂട്ടർ യാത്രികയ്ക്ക് കൊടിതോരണത്തിൽ കുരുങ്ങി കഴുത്തിന് പരിക്കേറ്റത്.

പാതയോരത്തെ കൊടിതോരണങ്ങൾ നീക്കംചെയ്യണമെന്ന് കോടതി മുൻപുതന്നെ ഉത്തരവിട്ടുവെങ്കിലും അതൊന്നും നടപ്പിലാകാതെ തുടരുകയാണ്. ഇക്കാര്യത്തിൽ നിരവധി തവണ കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →