കൊല്ലം: വൈവാഹിക വെബ് സൈറ്റുകള്‍ കേന്ദ്രീകരിച്ച് സാമ്പത്തികത്തട്ടിപ്പു നടത്തിയ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. മലപ്പുറം മൊറയൂര്‍ മോങ്ങം ഒഴുവൂര്‍ താഴത്തില്‍ അമല്‍ എന്ന മുഹമ്മദ് ഫസലാണ് (35) കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ വലയിലായത്.ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റുകളില്‍ അമല്‍ എന്ന വ്യാജ പേരിലും മുഹമ്മദ് ഫസല്‍ എന്ന പേരിലും പ്രൊെഫെല്‍ രജിസ്റ്റര്‍ ചെയ്ത് പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നുവരുന്ന പ്രൊപ്പോസല്‍ സ്വീകരിക്കും. തുടര്‍ന്നു പെണ്‍കുട്ടികളുമായി ഫോണില്‍ സംസാരിക്കുകയും വിവാഹത്തിന് താല്‍പര്യമാണെന്നും അമേരിക്കയില്‍ ഡെല്‍റ്റാ എയർലൈന്‍സില്‍ െപെലറ്റ് ആണെന്ന് വിശ്വസിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിവന്നത്.
പല സ്ഥലങ്ങളിലും പെണ്‍കുട്ടികളുമായി കണ്ടുമുട്ടിയ ശേഷം വിസയുടെ ആവശ്യത്തിനെന്നുപറഞ്ഞ് അവരുടെ ആധാര്‍, പാന്‍ കാര്‍ഡ്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ തന്ത്രപൂര്‍വം െകെക്കലാക്കി. പിന്നീട് ഇവ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ സിം എടുക്കുകയും ബാങ്ക് അക്കൗണ്ടിന്റെയും മറ്റും വിവരങ്ങള്‍ മനസിലാക്കി ഇവ ഉപയോഗിച്ച് ഓണ്‍െലെന്‍ ബാങ്കിംഗ്, യു.പി.ഐ. ഐ.ഡി എന്നിവ കരസ്ഥമാക്കി സാമ്പത്തികതട്ടിപ്പും മറ്റു ചൂഷണങ്ങളും നടത്തി വരികയായിരുന്നു. കൊല്ലം സിറ്റി െസെബര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.
പരാതിക്കാരി അറിയാതെ അവരുടെ ബാങ്ക് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്ത ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ടിന്റെ ലോഗിന്‍ ഐ.പി. വിലാസങ്ങളും പ്രതി ഉപയോഗിക്കുന്നതായി കണ്ടെത്തിയ വിവിധ മൊെബെല്‍ നമ്പരുകളും ഇ മെയില്‍ വിലാസങ്ങളും പിന്തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിന്റെ ഫലമായാണ് പ്രതിയെ പിടികൂടാനായത്. പരാതിക്കാരിയുടെ മൊഴിയില്‍ പ്രതിയുടെ പേര് കൃഷ്ണന്‍ മകന്‍ അമല്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പോലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി.
വിശദമായ അന്വേഷണത്തില്‍ ഇയാള്‍ മുഹമ്മദ് ഫസല്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഡല്‍ഹിയിലും കേരളത്തില്‍ പല സ്ഥലങ്ങളിലും ഇത്തരം വിവാഹ തട്ടിപ്പിനും സാമ്പത്തിക തട്ടിപ്പിനും നിരവധി കേസുകളില്‍ പ്രതിയാണെന്നും 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഡല്‍ഹി ഹോസ്ഖാസ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസില്‍ തിഹാര്‍ ജയിലില്‍ വിചാരണ തടവിലായിരുന്നുവെന്നും കേരളത്തില്‍ നിരവധി കേസുകളില്‍ റിമാന്‍ഡിലായിട്ടുണ്ടെന്നും കണ്ടെത്തി.
നിലവില്‍ പല കേസുകളിലും ഇയാള്‍ പിടികിട്ടാപ്പുളളിയുമാണ്. തന്റെ പേരിലുളള കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഇയാള്‍ ആധാര്‍ കാര്‍ഡില്‍ വ്യാജമായി തിരുത്തല്‍ വരുത്തി.പേരും പിതാവിന്റെ പേരും വിലാസവും മാറ്റുകയും അത് ഉപയോഗിച്ച് ഇലക്ഷന്‍ ഐ.ഡി., പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് െലെസന്‍സ്, ബാങ്ക് അക്കൗണ്ട് എന്നിവ വ്യാജമായി നേടുകയും ചെയ്തിരുന്നു. പാലാരിവട്ടത്ത് ഫ്‌ളാറ്റില്‍ താമസിച്ച് വന്ന ഇയാള്‍ മറ്റുളളവരുടെ പേരിലെടുത്ത ഫോണ്‍ നമ്പരുകള്‍ ഉപയോഗിച്ച് പുതിയ ഇരകളെ കെണിയില്‍ വീഴ്ത്തുകയായിരുന്നു.ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദേശ പ്രകാരം കൊല്ലം സിറ്റി ഡിസ്ട്രിക് ക്രൈംബ്രാഞ്ച് എ.സി.പി. സക്കറിയ മാത്യുവിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം സിറ്റി െസെബര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ. ജയകുമാര്‍, എസ്.ഐ. അബ്ദുല്‍ മനാഫ്, എ.എസ്.ഐമാരായ എ. നിയാസ്, നന്ദകുമാര്‍, ജോസഫ് റൊസാരിയോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

