റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കബഡി… കബഡി… : ആവേശത്തോടെ ബേപ്പൂർ

December 23, 2022 - 9:32 pm

അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കബഡി മത്സരത്തിൽ വനിത വിഭാഗത്തിൽ അഞ്ചു ടീമുകളും പുരുഷ വിഭാഗത്തിൽ നാലു ടീമുകളും പങ്കെടുത്തു.ബേപ്പൂർ പുളിമുട്ട് ബീച്ചിലാണ് മത്സരം നടന്നത്. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മത്സരം വീക്ഷിക്കാനെത്തിയിരുന്നു. വാർഡ് കൗൺസിലർമാരായ കെ രാജീവ്, ടി കെ ഷമീന എന്നിവർ ചേർന്ന് മത്സരാർത്ഥികൾക്ക് ആശംസ അറിയിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ വനിത വിഭാഗത്തിൽ ഗജമുഖ കണ്ണഞ്ചേരി വിന്നേഴ്സും മാസ്റ്റേഴ്സ് കൊയിലാണ്ടി റണ്ണേഴ്സ് അപ്പും നേടി. വാർഡ് കൗൺസിലർ എം ഗിരിജ ടീച്ചർ, സംഘാടക സമിതി അംഗം കെ പി ഹുസൈൻ എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *