സംരംഭക വർഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം, തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി താലൂക്ക്തല വ്യവസായ ഉൽപന്ന പ്രദർശന വിപണന മേള ഡിസംബർ 23ന് വൈകീട്ട് നാല് മണി മുതൽ ജനുവരി ഒന്ന് വരെ ധർമടം അയലൻഡ് കാർണിവൽ പരിസരത്ത് നടക്കും. വൈകീട്ട് നാല് മുതൽ രാത്രി 11 മണി വരെയാണ് പ്രദർശന സമയം. ചെറുകിട വ്യവസായ സംരംഭകരുടെ വിവിധ ഉൽപന്നങ്ങൾ, മൺപാത്രങ്ങൾ, റെഡിമെയ്ഡ് തുണിത്തരങ്ങൾ, യന്ത്രങ്ങൾ എന്നിവ മേളയിൽ ലഭിക്കും.