മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണം: ശബരിമലയിൽ 2022 ഡിസംബർ 22 ന് ദ‍ർശനത്തിനെത്തുക 84,483 പേർ

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണം. വിവിധ വകുപ്പുകളുടെ അവലോകന യോഗം സന്നിധാനത്ത് ചേർന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കാനും യോഗത്തിൽ തീരുമാനമായി. ദർശനത്തിനായി തിരക്ക് തുടരുന്നു. 84,483 പേരാണ് 22/12/22 വ്യാഴാഴ്ച ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. 21/12/22 ബുധനാഴ്ച 85,000ൽ അധികം പേർ ദർശനത്തിന് എത്തിയിരുന്നു.

ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കർപ്പൂരാഴി ഘോഷയാത്ര 22/12/22 വ്യാഴാഴ്ച വൈകുന്നേരം ദീപാരാധനയ്ക്കുശേഷം സന്നിധാനത്ത് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയായാണ് കർപ്പൂരാഴി.

ക്ഷേത്രകൊടിമരത്തിനു മുന്നിലായി ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് കർപ്പൂരാഴിക്ക് അഗ്‌നി പകരും. ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുക്കും. മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്ത് ചുമതലയിലുള്ള പൊലീസ്‌ സേനാ ഉദ്യോഗസ്ഥരുടെ വകയായി 2022 ഡിസംബർ 23ന് കർപ്പൂരാഴി ഘോഷയാത്ര ഉണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →