മോഹന്‍ലാല്‍ – ലിജോ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഡിസംബർ 23 ന് നടക്കും

ആദ്യമായാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശേരി സിനിമ ഒരുക്കുന്നത്.ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഡിസംബർ 23 ന്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങും.

ബോളിവുഡിലും തമിഴിലും മറാത്തിയിലും തെലുങ്കിലും അഭിനയിച്ച രാധിക ആപ്‌തെ നായിക.ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെ മലയാളത്തില്‍ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട് നടി.ഗുസ്തിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണംജനുവരി 10ന് രാജസ്ഥാനില്‍ ആരംഭിക്കും. അറുപതു ദിവസത്തെ ചിത്രീകരണമാണ് പ്ളാന്‍ ചെയ്യുന്നത്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →