റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശത്തിനും കാലത്തിനും അനുസരണമായി ആചാരങ്ങൾ പരിഷ്‌കരിക്കണം: സ്വാമി സച്ചിദാനന്ദ

December 21, 2022 - 7:17 am

ശിവഗിരി: ദുഷ്ട മൂർത്തികളെ പിഴുതെറിഞ്ഞ ശ്രീനാരായണഗുരുദേവന്റെ ചിത്രത്തിനൊപ്പം അത്തരം മൂർത്തികളുടേതെന്ന് കരുതുന്ന ചിത്രങ്ങൾ ഒഴിവാക്കാൻ ഗുരുദേവ വിശ്വാസികൾ തയ്യാറാകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി ഗുരുദേവ കൽപ്പന പ്രകാരമുള്ള പീതാംബര ദീക്ഷാചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

ദേശത്തിനും കാലത്തിനും അനുസരണമായി ആചാരങ്ങൾ പരിഷ്‌കരിക്കണം. ആചാരാനുഷ്ഠാനങ്ങൾ ശാസ്ത്രീയമാവണം. ശ്രീനാരായണ ധർമ്മം പാലിക്കുമ്പോഴാണ് ജീവിതം നേരായ പാതയിലൂടെ കടന്നുപോകുകയെന്ന് ഗുരുഭക്തർ തിരിച്ചറിയണം. തീർത്ഥാടകർ പഞ്ചശുദ്ധിയും പഞ്ചധർമ്മവും പാലിച്ചുകൊണ്ടാകണം തീർത്ഥാടനത്തിൽ സംബന്ധിക്കേണ്ടതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മീഡിയാ കമ്മിറ്റി ചെയർമാൻ ഡോ. എം. ജയരാജിന് പീതാംബര ദീക്ഷ നൽകിയായിരുന്നു ഉദ്ഘാടനം.

സ്വാമി പ്രബോധതീർത്ഥ, സ്വാമി ജ്ഞാന തീർത്ഥ, സ്വാമി വീരേശ്വരാനന്ദ, സ്വാമി അസംഗാനന്ദ ഗിരി, സ്വാമി ഹംസതീർത്ഥ തുടങ്ങിയവർ നേതൃത്വം വഹിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് ഭക്തർ മഹാസമാധിയിൽ വച്ച് സന്യാസി ശ്രേഷ്ഠരിൽ നിന്ന് ദീക്ഷ സ്വീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *