കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: പ്രചാരണ വാഹനം ജില്ലയിലെത്തി

ആലപ്പുഴ: കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണ വാഹനം ജില്ലയിലെത്തി. ആലപ്പുഴ മിനിസിവില്‍ സ്റ്റേഷനിലെത്തിയ വാഹനത്തിന് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. സ്വീകരണം നല്‍കി. ജില്ലയിലെ താലൂക്കുകളിലെ വിവിധ ഇടങ്ങളില്‍ വാഹനത്തിന് സ്വീകരണം നല്‍കും. 2023 ജനുവരി ഒമ്പതു മുതല്‍ 15 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലാണ് പുസ്തകോത്സവം നടക്കുന്നത്. 

പുസ്തകോത്സവത്തിന്റെ ഭാഗമായി പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം എന്നീ മത്സരങ്ങളും കാര്‍ട്ടൂണ്‍ മത്സരവും ഓണ്‍ലൈനായി നടത്തും. പുസ്തകോത്സവം നടക്കുന്ന ദിനങ്ങളില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കും പൊതുവിഭാഗത്തിലും ക്വിസ് മത്സരവും സംഘടിപ്പിക്കും. മൂന്നു വേദികളിലായി സാഹിത്യോത്സവവും നടക്കും. വിവിധ വിഷയങ്ങളില്‍ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് പാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, വിഷന്‍ ടാസ്‌ക്, പുസ്തക പ്രകാശനം, മീറ്റ് ദ ഓതര്‍, മുഖാമുഖം, ബുക്ക് സൈനിംഗ്, പുസ്തക വായന തുടങ്ങിയ പരിപാടികളും നടക്കും. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി മാധ്യമ അവാര്‍ഡ് ഏര്‍പ്പെടുത്തും. പുസ്തകോത്സവത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും മറ്റും നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും കാണാനുള്ള സൗകര്യവും ഒരുക്കും. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →