അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ 4,350 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ത്രിപുരയുടെ സര്‍വോന്മുഖമായ വികസനത്തിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നും നിര്‍ദിഷ്ട പദ്ധതികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാപാതയ്ക്ക് കുതിപ്പ് നല്‍കുമെന്നും മോദി പറഞ്ഞു.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ശുചിത്വം വലിയ പരിഗണനാ വിഷയമായി. ചെറിയ സംസ്ഥാനങ്ങളില്‍ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി ത്രിപുര ഉയര്‍ന്നുവെന്നും അഗര്‍ത്തലയില്‍ പൊതുജനറാലിയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ആവാസ് യോജന – അര്‍ബന്‍, റൂറല്‍ – പദ്ധതികള്‍ക്ക് കീഴില്‍ രണ്ട് ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കായി ”ഗൃഹപ്രവേശ്” പദ്ധതിക്കും പ്രധാനമന്ത്രി തുടക്കംകുറിച്ചു. രണ്ടു ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്ന് സ്വന്തമായി വീട് ലഭിക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും ത്രിപുരയിലെ അമ്മമാരും സഹോദരിമാരുമാണ്. സംസ്ഥാനത്ത് ഗതാഗത വികസനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും ആയിരക്കണക്കിന് കോടികളാണ് ചെലവഴിക്കുന്നത്. ആദിവാസി സമൂഹത്തിന്റെ ആദ്യ ചോയ്സ് ബി.ജെ.പിയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഗോത്ര വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത 27 സീറ്റുകളില്‍ മൂന്നെണ്ണമൊഴികെ ബി.ജെ.പി നേടി. ഗോത്ര സമുദായങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ബി.ജെ.പി. നല്‍കുന്നത്.
ജന്‍ജാതിയ സമുദായങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 21,000 കോടിയായിരുന്നു മുന്‍ ബജറ്റെങ്കില്‍ ഇപ്പോള്‍ 88,000 കോടിയാണ്. എട്ട് വര്‍ഷത്തിനിടയില്‍, വടക്കുകിഴക്കന്‍ മേഖലയില്‍ നിരവധി ദേശീയ പാതകള്‍ നിര്‍മിച്ചു. ഞങ്ങളുടെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധ ഡിജിറ്റല്‍, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ്- പ്രധാനമന്ത്രി പറഞ്ഞു.വടക്കു കിഴക്കന്‍ കൗണ്‍സില്‍ (എന്‍.ഇ.സി) സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷില്ലോങ്ങില്‍ 2,450 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും മോദി നിര്‍വഹിച്ചു. മേഘാലയയിലും ത്രിപുരയിലും വരുന്ന വര്‍ഷം ആദ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍