കേരള സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയില്‍ വിധി ഡിസംബർ 22ന്

കൊച്ചി: ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്കെതിരേ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി ഡിസംബർ 22 ലേക്ക് മാറ്റി. കേസില്‍ കക്ഷിചേരുന്നതിനു സര്‍വകലാശാല സെനറ്റ് അംഗം എസ്. ജയറാം നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ വാദം കേട്ട ശേഷം അന്തിമ വിധി പ്രസ്താവിക്കാമെന്നു കോടതി വ്യക്തമാക്കി.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയില്‍ ഉത്തരവിടുന്നതിനു മുന്‍പ് തന്നെകൂടി കേള്‍ക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് അടുത്ത വ്യാഴാഴ്ച ഇടക്കാല ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കിയത്. വി.സി. നിയമനം വൈകുന്നതിനെതിരെ നേരത്തെ ജയറാം നല്‍കിയ ഹര്‍ജിയില്‍ മൂന്ന് മാസത്തിനകം സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് സര്‍വകലാശാലയ്ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നാണ് സെനറ്റ് അംഗങ്ങളുടെ പ്രധാന വാദം. എന്നാല്‍, വി.സി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പ്രീതി പിന്‍വലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങള്‍ തനിക്കെതിരേ നിഴല്‍യുദ്ധം നടത്തുകയാണെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →