ദൗസ (രാജസ്ഥാന്‍): ആര്‍.എസ്.എസ്. സ്ത്രീകളെ അടിച്ചമര്‍ത്തുന്നെന്നും അതിനാലാണ് ആ സംഘടനയില്‍ സ്ത്രീകളില്ലാത്തതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ ദൗസയില്‍ എത്തിയപ്പോഴാണ് രാഹുല്‍ ആര്‍.എസ്.എസിനെതിരേ ആഞ്ഞടിച്ചത്. ”ജയ് സീതാറാം” എന്ന് ആര്‍.എസ്.എസ്. പറയാറില്ല. ”ജയ് ശ്രീറാം” എന്ന വിളിയിലൂടെ സീതാ മാതാവിനെ അവഗണിക്കുകയാണ്.സീതാദേവി ഹിന്ദു പുരാണങ്ങളില്‍ ശ്രീരാമന്റെ ഭാര്യയായിരുന്നു, ഇന്ത്യന്‍ സംസ്‌കാരത്തിലെ ബഹുമാന്യ വ്യക്തിയാണ്.
ആര്‍.എസ്.എസില്‍ ഒരു സ്ത്രീയെയും കാണില്ല, അവര്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നു, അവര്‍ സ്ത്രീകളെ അവരുടെ സംഘടനയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല” രാഹുല്‍ പറഞ്ഞു.