ലോകത്തിലെ ഏറ്റവും ഉയരംകുറഞ്ഞ മനുഷ്യന്‍ ഇറാനിലെ അഫ്ഷിന്‍

ടെഹ്‌റാന്‍: ഇറാനിന്റെ അഫ്ഷിന്‍ ഇസ്മയില്‍ ഗാദര്‍സദേ(20) ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍. നിലവിലുള്ള റെക്കോഡുകാരന്‍ എഡ്വേര്‍ഡ് ഹെര്‍നാണ്ടസി(36)യാണ് അദ്ദേഹം പിന്നിലാക്കിയത്. എഡ്വേര്‍ഡിനേക്കാള്‍ ഏഴ് സെന്റീമീറ്ററാണ് അഫ്ഷിന്റെ പൊക്കക്കുറവ്.ഗിന്നസ് ബുക്ക് പ്രകാരം റെക്കോഡ് ബുക്കില്‍ ഇടംപിടിച്ച ഏറ്റവും പൊക്കംകുറഞ്ഞ നാലുപേരില്‍ ഒരാളാണു അഫ്ഷിന്‍. ദുബായിലെത്തിച്ചാണു ഗിന്നസ് ബുക്ക് അധികൃതര്‍ അദ്ദേഹത്തെ പരിശോധിച്ചത്.ഇറാനിലെ വെസ്റ്റ് അസർബൈജാന്‍ പ്രവിശ്യയിലെ ബുക്കാനിലാണ് അദ്ദേഹം ജനിച്ചത്. ജനിച്ചപ്പോള്‍ 700 ഗ്രാമായിരുന്നു ഭാരം. ഇപ്പോഴിത് 6.5 കിലോ ഗ്രാമാണ്. 20 വര്‍ഷത്തിനിടെ കൂടുതല്‍ സമയവും ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. അതിനാല്‍ കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. കുര്‍ദിഷ്, പേര്‍ഷ്യന്‍ ഭാഷകള്‍ അദ്ദേഹത്തിനറിയാം. പൊക്കം കുറവായതിനാല്‍ ആരും ജോലി നല്‍കുന്നില്ലെന്ന പരാതിയാണു അഫ്ഷിനുള്ളത്.

Share
അഭിപ്രായം എഴുതാം