ഡി.എന്‍.എ. പരിശോധനയില്‍ സ്ഥിരീകരണം: വനത്തില്‍ നിന്ന് കിട്ടിയ എല്ലിന്‍ കഷണങ്ങള്‍ ശ്രദ്ധയുടേത്

ന്യൂഡല്‍ഹി: മെഹ്‌റൗളി വനമേഖലയില്‍ നിന്ന് കണ്ടെത്തിയ എല്ലില്‍ നിന്ന് വേര്‍തിരിച്ച ഡി.എന്‍.എ ശ്രദ്ധ വോള്‍ക്കറുടേതെന്ന് ഡല്‍ഹി പോലീസിന്റെ സ്ഥിരീകരണം. ശ്രദ്ധയുടെ പിതാവില്‍ നിന്ന് ശേഖരിച്ച സാംപിളുകളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മേയ് 18 നാണ് ശ്രദ്ധയെ ലിവ് ഇന്‍ പങ്കാളിയായ അഫ്താബ് അമിന്‍ പൂനാവാല കൊലപ്പെടുത്തിയത്. ശരീരം 35 കഷണങ്ങളാക്കി മുറിച്ചശേഷം അയാള്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.

മൂന്നാഴ്ച റഫ്രിജറേറ്ററില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണു നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. മുംബൈയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുമ്പോഴാണു ശ്രദ്ധയും അഫ്താബും ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടത്. കുടുംബങ്ങള്‍ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഈ വര്‍ഷമാദ്യം ഇവര്‍ ഡല്‍ഹിയിലേക്കു താമസം മാറ്റുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →