മഞ്ചേരി: ഒമ്പതു വയസ്സുകാരനെ ചിപ്‌സ് നല്‍കി വശീകരിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യമില്ല. കുട്ടിയും കുടുംബവും വാടകക്ക് താമസിക്കുന്ന കരുണാലയപ്പടിയിലെ ക്വാര്‍ട്ടേഴ്‌സിന്റെ ഉടമ തിരുവാലി കണ്ടമംഗലം പുന്നപ്പാല സൈതാലിക്കുട്ടിന്റെ (54) ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളിയത്.
ചിപ്‌സ് നല്‍കി പീഡനം: ക്വാര്‍ട്ടേഴ്‌സ് ഉടമക്ക് ജാമ്യമില്ല
