മഞ്ചേരി: സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മഞ്ചേരി മുട്ടിപ്പാലത്ത് വാടകയ്ക്കു താമസിക്കുന്ന എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദിനെ(45)യാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരന്റെ ഒന്‍പതുവയസുകാരനായ മകനെ ആനക്കയത്ത് പുഴയിലെറിഞ്ഞുകൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ്. വിചാരണ തടവുകാരനായി മഞ്ചേരി സബ്ജയിലില്‍ കഴിയുന്നതിനിടെ പരിചയത്തിലായ ഇരുമ്പുഴി സ്വദേശിയുടെ ഭാര്യയെയാണു മുഹമ്മദ് പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് ജയിലിലായപ്പോള്‍ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് യുവതിക്ക് മഞ്ചേരിയില്‍ വാടക വീട് സംഘടിപ്പിച്ചുനല്കിയിരുന്നു. ഇവിടെയെത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കാസര്‍ഗോഡുനിന്നാണ് പ്രതിയെ പിടികൂടിയത്.
സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
