എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡവലപ്മെന്റിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ 14 ഊര്‍ജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ബുധനാഴ്ച ഉച്ചക്ക് 12ന് കലക്ടറേറ്റ് കോമ്പൗണ്ടില്‍ നടക്കുന്ന പരിപാടി കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. എഡിഎം കെ കെ ദിവാകരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ലൈബ്രറി കൗണ്‍സില്‍ താലുക്ക് സെക്രട്ടറി എം ബാലന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 15 ഏജന്‍സികളെയാണ് ജില്ലയില്‍ തെരഞ്ഞെടുത്തത്. ഊര്‍ജ്ജ സംരക്ഷണ റാലി, വിടുകളില്‍ ലഘുലേഖ വിതരണം, ഊര്‍ജ്ജ ക്ലാസ്, വീഡിയോ നിര്‍മാണം എന്നിവ വിവിധ ദിവസങ്ങളിലായി നടത്തും.