ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുമ്മക്കായ കൃഷി ചെയ്യാൻ മത്സ്യകർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു യൂണിറ്റിന് 15,000 രൂപ ചെലവിൽ മുളകൊണ്ട് റാക്ക് നിർമ്മിച്ച് കൃഷി ചെയ്യുന്നതിനാണ് ധനസഹായം. ജനറൽ വിഭാഗത്തിന് 40 ശതമാനവും എസ് സി വിഭാഗത്തിന് 75 ശതമാനവും എസ് ടി വിഭാഗത്തിന് 100 ശതമാനവും സബ്‌സിഡി ലഭിക്കും. അപേക്ഷ ഡിസംബർ 22നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2731081.