കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയും സംസ്ഥാന നൈപുണ്യ വികസന മിഷൻ കെ എ എസ് ഇയും ജില്ലാ സ്‌കിൽ കമ്മറ്റിയും കോളയാട് ഗ്രാമപഞ്ചായത്തും ചേർന്ന് നെയ്ത്തുകാർക്കായി മൂന്ന് മാസത്തെ നെയ്ത്തു പരിശീലനം ആരംഭിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. നിടുംപൊയിൽ നടന്ന ചടങ്ങിൽ കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം റിജി അധ്യക്ഷത വഹിച്ചു. ഐ ഐ എച്ച് ടി എക്സിക്യൂട്ടീവ് ഡയരക്ടർ എൻ ശ്രീധന്യൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ സുധീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസർ കെ കെ ശ്രീജിത്ത്, ജില്ലാ സ്‌കിൽ കോ ഓർഡിനേറ്റർ വിജേഷ് വി ജയരാജ്, കോളയാട് മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുരേഷ് കുമാർ, വാർഡ് അംഗം പി സജീവൻ, പഞ്ചായത്ത് കൈത്തറി തൊഴിലാളി യൂണിയൻ സെക്രട്ടറി കെ പ്രീയൻ, ഐ ഐ എച്ച് ടി കണ്ണൂർ ടെക്നിക്കൽ സൂപ്രണ്ട് എം ശ്രീനാഥ് എന്നിവർ പങ്കെടുത്തു.