പയ്യനാട്: ഐ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം കേരള എഫ്.സി. രണ്ടാം സ്ഥാനത്ത്. പയ്യനാട് നടന്ന മത്സരത്തില്‍ രാജസ്ഥാന് യുണൈറ്റഡിനെ 1-0 ത്തിനു തോല്‍പ്പിച്ചതോടെ ഗോകുലത്തിന്റെ ഹാട്രിക്ക് കിരീട പ്രതീക്ഷ സജീവമായി. 51-ാം മിനിറ്റില്‍ ഗോളടിച്ച വി. ശ്രീക്കുട്ടനാണു ഗോകുലത്തെ ജയിപ്പിച്ചത്.
ഏഴ് കളികളില്‍നിന്നു 14 പോയിന്റുമായാണു ഗോകുലം രണ്ടാമതായത്. ഒന്നാം സ്ഥാനത്തുള്ള റയാല്‍ കശ്മീരിന് ഏഴ് കളികളില്‍നിന്നു 16 പോയിന്റാണ്. കശ്മീരിനെ 12/12/22 തിങ്കളാഴ്ച വൈകിട്ടു നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്.സി. തോല്‍പ്പിച്ചത് ഗോകുലത്തിന് അനുകൂലമായി. കശ്മീരിന്റെ അക്ഷദീപ് സിങും ലാമിനെ മോറോയും ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി.
ഐ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം രണ്ടാമത്
