തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലാവധിപൂര്‍ത്തിയാകുന്നതിനു മുന്‍പ് ആദിവാസി, മലയോര മേഖലയിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും പട്ടയം നല്‍കുമെന്ന് മന്ത്രി കെ. രാജന്‍. ഇതിനു ദൗത്യമാതൃകയിലുള്ള പ്രവര്‍ത്തനമാണു നടത്തുന്നതെന്നും പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കവേ മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. ജലസ്രോതസുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലങ്ങള്‍ പതിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി അറിയിച്ചു. പല സ്ഥലങ്ങളും രേഖകളില്‍ തെറ്റായി രേഖപ്പെടുത്തിയതുകൊണ്ടും പതിച്ചുകൊടുക്കാന്‍ കഴിയുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട മന്ത്രിമാരുമായി ചര്‍ച്ചകള്‍ തുടരുന്നു.