മത്സരം നിയന്ത്രിക്കുന്നത് ഒര്‍സാറ്റോ

ദോഹ: അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനല്‍ നിയന്ത്രിക്കുന്നത് ഇറ്റാലിക്കാരന്‍ റഫറി ഡാനിയലെ ഒര്‍സാറ്റോ.
രണ്ടാം തവണ ആണ് ഒര്‍സാറ്റോ ഖത്തറില്‍ അര്‍ജന്റീനയുടെ മത്സരം നിയന്ത്രിക്കുന്നത്. മെക്‌സിക്കോയും അര്‍ജന്റീനയും തമ്മില്‍ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ഒര്‍സാറ്റോ റഫറിയായിരുന്നു. അര്‍ജന്റീന 2-0 ന് ജയിച്ചിരുന്നു. ഒര്‍സാറ്റോ ഇറ്റാലിയന്‍ സീരി എയിലെ പ്രധാന റഫറിയാണ്. 2020 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →