ഖത്തറില്‍ ആരു ജയിച്ചാലും പുതു ചരിത്രം

ദോഹ: അര്‍ജന്റീന, ക്രൊയേഷ്യ, മൊറോക്കോ, ഫ്രാന്‍സ് എന്നിവരാണ് ഖത്തറില്‍ ബാക്കിയുള്ളത്. അതില്‍ ആരു ജേതാക്കളായാലും പുതു ചരിത്രമാകും. ജയിക്കുന്നത് അര്‍ജന്റീന ആണെങ്കില്‍ അത് ലയണല്‍ മെസിയുടെ ലോകകപ്പ് ആയി അറിയപ്പെടും. ക്രൊയേഷ്യക്ക് കന്നി ലോകകപ്പാണിത്. ലോക ചാമ്പ്യന്മാരുടെ പട്ടികയില്‍ ഒരു പുതിയ പേര് കുറിക്കും. മൊറോക്കോയ്ക്കും റെക്കോഡിന് പഞ്ഞമില്ല. ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന ഖ്യാതിയാണ് അവരെ കാത്തിരിക്കുന്നത്. ഫ്രാന്‍സ് കിരീടം നിലനിര്‍ത്തിയാലും ചരിത്രമായി. 60 വര്‍ഷത്തിനു ശേഷമാണ് ഒരു രാജ്യത്തിനു ലോകകപ്പ് കിരീടം നിലനിര്‍ത്താനുള്ള അവസരം ലഭിക്കുന്നത്.

അതേസമയം, ക്രെയേഷ്യയെ നേരിടാനിറങ്ങുമ്പോള്‍ അര്‍ജന്റീനയുടെയും കോച്ച് ലയണല്‍ സ്‌കലോണിയുടെയും ലക്ഷ്യം ഒന്നു മാത്രം- പകവീട്ടണം.
2018 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളെ 3-0 ത്തിനു തോല്‍പ്പിച്ചതിന്റെ പകവീട്ടാനുണ്ട്. സെമി ഫൈനലിന് ഇറങ്ങുന്നതിനു മുമ്പ് അര്‍ജന്റീന ടീം ആശങ്കയിലാണ്. ക്വാര്‍ട്ടര്‍ ഫൈനലിനു ശേഷം റഫറി അന്റോണിയോ മാത്യു ലാഹോസിനോട് മോശമായി പെരുമാറിയതിനും വിമര്‍ശിച്ചതിനും നായകന്‍ ലയണല്‍ മെസി അടക്കമുള്ള താരങ്ങള്‍ക്കെതിരേ നടപടിയുണ്ടാകുമോയെന്ന ആശങ്കയാണ് അവരെ അലട്ടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →