തിരുവനന്തപുരം: സര്‍ക്കാരും രാജ്ഭവനും തമ്മില്‍ തുടരുന്ന പോരിനിടെ രാജ്ഭവനില്‍ നടക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ മാസം 14 നാണ് പരിപാടി.കഴിഞ്ഞ തവണ ക്ഷണം മത മേലാധ്യക്ഷന്മാര്‍ക്ക് മാത്രമായിരുന്നു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കുന്നത് ഈ മാസം 13 നാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്ന്.പ്രധാനപ്പെട്ട ആഘോഷ പരിപാടികളുടെ ഭാഗമായി രാജ്ഭവനില്‍ വിരുന്നു സംഘടിപ്പിക്കാറുണ്ട്.